02:51am 08 August 2026
NEWS
ധീരം ധീരരായി കുടുംബശ്രീ അംഗങ്ങള്‍
06/08/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധീരം ധീരരായി കുടുംബശ്രീ അംഗങ്ങള്‍

കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം ജെന്‍ഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ധീരം' അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിലും സിഡിഎസ് തലത്തിലും പരിശീലനം നേടിയ അംഗങ്ങള്‍ക്കുള്ള യൂണിഫോമിന്റെയും കൈപ്പുസ്തകത്തിന്റെയും വിതരണം ഓഗസ്റ്റ് 4-ന് സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം ഫലപ്രദമായി നൽകുന്നതിനും പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സിഡിഎസ് തല പരിശീലകർക്കുള്ള യൂണിഫോമും പരിശീലന കൈപ്പുസ്തകവും ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ റജീന റ്റി.എം. വിതരണം ചെയ്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ കുറയ്ക്കുക, സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുക, സ്വയംരക്ഷാ ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കുടുംബശ്രീ 'ധീരം' പദ്ധതി നടപ്പാക്കുന്നത്.പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകീകൃതവുമാക്കുന്നതിനും പരിശീലകരുടെ പ്രൊഫഷണൽ മികവ് വർധിപ്പിക്കുന്നതിനും യൂണിഫോമും കൈപ്പുസ്തകവും സഹായകരമാകുമെന്ന് പരിപാടിയിൽ വിലയിരുത്തി. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സ്നേഹിത പ്രതിനിധികൾ, ധീരം മാസ്റ്റർ ട്രെയിനർമാർ, ജില്ലാ-സിഡിഎസ് തല പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img